04:10am 29 October 2026
NEWS
മദ്യലഹരിയിൽ ടാക്സിയിൽ കയറിയ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഡ്രൈവർ അറസ്റ്റിൽ
19/12/2025  06:38 AM IST
nila
മദ്യലഹരിയിൽ ടാക്സിയിൽ കയറിയ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഡ്രൈവർ അറസ്റ്റിൽ

കാലിഫോർണിയ: മദ്യപിച്ച് ലക്കുകെട്ട് ടാക്സിയിൽ യാത്ര ചെയ്ത യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. 35 വയസ്സുള്ള സിമ്രൻജിത് സിങ്ങാണ് പൊലീസിന്റെ പിടിയിലായത്. 

2025 നവംബർ 27-ന് പുലർച്ചെയാണ് യുവതി ലൈം​ഗികപീഡനത്തിനിരയായത്. കാമറില്ലോ നഗരത്തിലെ ഓക്സ് ബാറിൽ നിന്നാണ് 21 വയസ്സുള്ള യുവതി വീട്ടിലേക്ക് പോകുന്നതിനായി ടാക്സിയിൽ കയറിയത്. യാത്രയ്ക്കിടെ യുവതി അബോധാവസ്ഥയിലായപ്പോൾ, ആ അവസരം മുതലെടുത്ത് ഡ്രൈവർ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതി പരാതി നൽകിയതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സംഭവത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ഡിസംബർ 15-നാണ് സിമ്രൻജിത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img